Tuesday, 13 April 2021

അഹിംസ

 ഒരു ഉദാഹരണം പറയാം!


അപ്പു ഒരു കല്യാണത്തിന് പോയി, അങ്ങനെ ഗംഭീര സദ്യ ഒക്കെ കഴിച്ച് കഴിഞ്ഞ് കൈ കഴുകാനായി എണീറ്റു.

കഴുകി കഴിഞ്ഞ് തുടക്കാനായി നോക്കിയപ്പോൾ അവിടെ ടിഷ്യൂ പേപ്പറിന്റെ കുറച്ച് കൂട് ഇരിപ്പുണ്ട്. അവൻ ആവിശ്യത്തിലധികം എടുത്ത് കൈയും മുഖവും ഒക്കെ തുടച്ചു, ഒന്ന് രണ്ടെണ്ണം ആരും കാണാതെ എടുത്ത് പോക്കറ്റിലും വെച്ചു.

ഇതേ അപ്പു മറ്റൊരു ദിവസം ജോലിക്കിടയിൽ വിശന്നപ്പോൾ തൊട്ടടുത്ത ഹോട്ടലിൽ കയറി. കഴിച്ച് കഴിഞ്ഞ് കൈ കഴുകി വന്നപ്പോഴേക്കും ബില്ലും രണ്ടേ രണ്ട്  ടിഷ്യൂ പേപ്പറും അടങ്ങിയിട്ടുള്ള ഒരു ചെറിയ പ്ലേറ്റ് വെച്ചിരിക്കുന്നു,തനിക്ക് തുടക്കാൻ പാകത്തിനുണ്ട്, അവനത്തെടുത്തു തുടച്ചു. കാര്യമെന്താണെന്നു വെച്ചാൽ ആദ്യത്തെ കല്യാണവീട്ടിൽ ആ വീട്ടുടമസ്ഥൻ ഒരു കൂട് ടിഷ്യൂ പേപ്പർ വെച്ചിരിക്കുന്നത് ഒരു 50 ആളെ മനസ്സിൽ കണ്ടായിരിക്കാം.

പക്ഷെ അപ്പുവിന് അവിടെ 'ലാഭ'മാണ്. അപ്പു അവിടെ മുതലെടുക്കുമ്പോൾ, അല്ലെങ്കിൽ അശ്രദ്ധ കാണിക്കുമ്പോൾ വീട്ടുടമസ്ഥനു അതിൽ നിന്ന് നഷ്ടമാണ്, ഇങ്ങനെ തുടർന്നാൽ  ചിലപ്പോൾ അതൊരു 30 പേരാക്കുമ്പോഴേക്ക് തീർന്നേക്കാം.

നേരെമറിച്ച് ഹോട്ടലിൽ കയറിയപ്പോൾ ഇത്‌ നടന്നില്ല, അവിടെ കൃത്യമായ ഒരു മുറയുണ്ട്. അങ്ങനെയൊരു ചട്ടം ഉള്ളതുകൊണ്ട് തന്നെ ആൾക്കവിടെ ധാരാളിത്തം കാണിക്കാനും പറ്റില്ല.

ഇതൊരു ഉദാഹരണമൊന്നുമല്ല, ധാരാളിത്തം ഒരിക്കലും മുതലെടുത്തുകൂടാ എന്ന അറിവിലേക്കാണ്. നിങ്ങൾക്ക് കിട്ടുന്ന ഇളവുകൾ നിങ്ങളെ വിശ്വസിച്ചാകും, അല്ലെങ്കിൽ നിങ്ങളുടെ പ്രവർത്തികളെ ആശ്രയിച്ചിരിക്കും. ഇനി നിങ്ങൾക്ക് കിട്ടുന്ന ഇളവുകൾ നിങ്ങളുടെ അർഹതയാകും, നിങ്ങളുടെ അവകാശമാകുന്ന അവസ്ഥയുമുണ്ടാകും. അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കണം. അവ നേടിയെടുക്കണം, അതിൽ രണ്ടാമതൊരു ചിന്തയും ആവിശ്യമില്ല.

ന്യൂനപക്ഷമാവുന്നത് 'എണ്ണം' കുറയുമ്പോൾ മാത്രമല്ല. അതുകൊണ്ട് തന്നെ മാറ്റിയെടുക്കേണ്ടത് മാറ്റിയെടുക്കുക തന്നെ വേണം. ഇവിടെ പക്ഷെ ആ ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ശ്രദ്ധിക്കാതെ പോകരുത്, അതിനെ ആ 'ന്യൂനപക്ഷം' തന്നെ എതിർക്കുന്നതാണ് ഏറ്റവും മികച്ച രീതി. മറിച്ചാകുമ്പോഴാണ് എതിർപ്പ് വരുന്ന സാഹചര്യം വരുക. അപ്പോൾ തെറ്റിദ്ധാരണകൾ രൂപപ്പെട്ടേക്കാം, അത് രണ്ട് കൂട്ടരെയും ദോഷമായി ബാധിക്കാം. മേൽ പറഞ്ഞ ന്യൂനപക്ഷക്കാർക്ക് ചിലർക്കെങ്കിലും ഞങ്ങളെ എതിർക്കുകയാണെന്ന ചിന്ത വരുമായിരിക്കാം. വരേണ്ട ആവിശ്യമില്ല, പക്ഷെയെങ്കിലും!

നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുക തന്നെ വേണം, പക്ഷെ അത് ദുരുപയോഗം ചെയ്ത് നമുക്ക് തന്നെ തലവേദനയുണ്ടാക്കുന്നവരെ തുടക്കത്തിൽ തന്നെ മനസ്സിലാക്കണം.

ദയവായി ആശയങ്ങൾ പ്രഹസനങ്ങളാക്കാൻ അവസരം നൽകാതിരിക്കുക.

മാറ്റം വരട്ടെ! അടിച്ചും അപമാനിച്ചും പഠിപ്പിക്കുന്നത് ഏതു കാലത്തും ഏതു കാര്യത്തിനായാലും അംഗീകരിക്കാനാവില്ല.

സമാധാനം വരട്ടെ! 

Sunday, 7 June 2020

ഓർമ്മകൾ

ഓർമ്മകൾ നൊമ്പരമാകും,
അന്നേരം തിരിഞ്ഞുനോക്കുമ്പോൾ
ഓർമിക്കാനാകാത്ത ഓർമ്മകൾ കാണും,
പരാതികളും പരിഭവങ്ങളുമില്ലാതെ
കൈപിടിചോരുടെ, സ്നേഹിച്ചൊരുടെ
ഓർമ്മകൾ !

അഹിംസ

  ഒരു ഉദാഹരണം പറയാം! അപ്പു ഒരു കല്യാണത്തിന് പോയി, അങ്ങനെ ഗംഭീര സദ്യ ഒക്കെ കഴിച്ച് കഴിഞ്ഞ് കൈ കഴുകാനായി എണീറ്റു. കഴുകി കഴിഞ്ഞ് തുടക്കാനായി നോ...